കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
Saturday 06 March 2021 12:42 AM IST
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. അസാമിലെയും പശ്ചിമ ബംഗാളിലെയും ആദ്യ രണ്ടുഘട്ടങ്ങളിലെയും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനാണ് യോഗം. ബംഗാളിൽ 92 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ദേശീയ ആസ്ഥാനത്ത് മാർച്ച് 9ന് ചേരുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തിലെയടക്കം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക അംഗീകരിക്കും.