രണ്ട് തവണ തുടർച്ചയായി തോറ്റവർക്ക് കോൺ.സീറ്റില്ല

Saturday 06 March 2021 12:45 AM IST

തിരുവനന്തപുരം: തുടർച്ചയായി രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടവർക്ക് സീറ്റ് നൽകേണ്ടെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ധാരണ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും സീറ്റുണ്ടാകില്ല. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായി നീക്കി വയ്ക്കുമെന്നും സമിതി അദ്ധ്യക്ഷൻ ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിറ്റിംഗ് എം.എൽ.എമാർക്കെല്ലാം സീറ്റുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാവില്ല.. ജയസാദ്ധ്യതയുടെ അടിസ്ഥാനത്തിലാവും തീരുമാനം. യു.ഡി.എഫ് പ്രകടനപത്രികയുടെ കരടിന് ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നൽകും. യു.ഡി.എഫിൽ ചർച്ച ചെയ്ത് രണ്ട് ദിവസത്തിനകം പുറത്തിറക്കും.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് സമിതി ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് ചേരും. തുടർ ചർച്ചകൾ ഡൽഹിയിലായിരിക്കും. സ്ഥാനാർത്ഥി പട്ടികയിൽ ഓരോ മണ്ഡലത്തിലെയും പാനലാണ് ഹൈക്കമാൻഡിന് സമർപ്പിക്കുക. സ്ക്രൂട്ടിനി കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ചേർന്നാവും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുക. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായുണ്ടാകും. തീയതിയും പങ്കെടുക്കുന്ന സമ്മേളനങ്ങളും അടക്കമുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 പ​ന്ത​ള​ത്തെ​യും​ ​ലി​ജു​വി​നെ​യും ഒ​ഴി​വാ​ക്കാ​നെ​ന്ന് ​ആ​ക്ഷേ​പം

​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​ത​വ​ണ​ ​തോ​റ്റ​വ​രെ​ ​നി​യ​മ​സ​ഭാ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പു​തി​യ​ ​മാ​ന​ദ​ണ്ഡം​ ​പ്ര​ഹ​സ​ന​മെ​ന്ന് ​ആ​ക്ഷേ​പം.
അ​ത്ത​ര​ത്തി​ൽ​ ​മൂ​ന്ന് ​പേ​രേ​ ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സി​ലു​ള്ളൂ.​ ​മു​ൻ​ ​മ​ന്ത്രി​ ​പ​ന്ത​ളം​ ​സു​ധാ​ക​ര​ൻ,​ ​ആ​ല​പ്പു​ഴ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​ ​ലി​ജു,​ ​പി.​ടി.​ ​അ​ജ​യ​മോ​ഹ​ൻ​ ​എ​ന്നി​വ​ർ.​ ​ഇ​വ​രി​ൽ​ ​അ​ജ​യ​മോ​ഹ​ൻ​ ​മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന​റി​യി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​പ​ന്ത​ളം​ ​സു​ധാ​ക​ര​നെ​യും​ ​ലി​ജു​വി​നെ​യും​ ​വെ​ട്ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ​പ​റ​യു​ന്നു..​അ​തേ​ ​സ​മ​യം,​ ​ഏ​ഴും​ ​എ​ട്ടും​ ​ത​വ​ണ​ ​മ​ത്സ​രി​ക്കു​ക​യും​ ​ഒ​ന്നി​ലേ​റെ​ ​ത​വ​ണ​ ​തോ​ൽ​ക്കു​ക​യും​ ​ചെ​യ്ത​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​സു​ര​ക്ഷി​ത​രാ​വു​ക​യു​മാ​ണ്.​ ​തു​ട​ർ​ച്ച​യാ​യി​ ​തോ​റ്റി​ല്ലെ​ന്ന​ ​പ​ഴു​താ​ണ് ​ഇ​വ​ർ​ക്ക് ​തു​ണ​യാ​വു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​ത​ന്നെ​ ​ഒ​ന്നി​ലേ​റെ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​ഈ​ ​ഗ​ണ​ത്തി​ൽ​ ​വ​രും.
പ​ന്ത​ളം​ ​സു​ധാ​ക​ര​നെ​ ​ചി​റ​യി​ൻ​കീ​ഴി​ലേ​ക്കും,​ ​ലി​ജു​വി​നെകാ​യം​കു​ളം,​ ​ആ​ല​പ്പു​ഴ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും​ ​പ​രി​ഗ​ണി​ക്കു​ന്ന​താ​യി​ ​പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​കോ​ൺ​ഗ്ര​സ് ​തി​ര​ഞ്ഞെ​ടു​പ്പ് ​മേ​ൽ​നോ​ട്ട​ ​സ​മി​തി​യു​ടെ പു​തി​യ​ ​വ്യ​വ​സ്ഥ​ .​ ​കോ​ൺ​ഗ്ര​സി​ൽ​ ​താ​ഴെ​ത്ത​ട്ടി​ൽ​ ​ഇ​തേ​ച്ചൊ​ല്ലി​ ​അ​മ​ർ​ഷം​ ​ക​ന​ക്കു​ന്നു.

 ജോ​സ​ഫു​മാ​യി ത​ർ​ക്കം​ ​തീ​ർ​ന്നി​ല്ല

തൊ​ണ്ണൂ​റോ​ളം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ക​ര​ട് ​സ്ഥാ​നാ​ർ​ത്ഥി​ ​സാ​ദ്ധ്യ​താ​ ​പ​ട്ടി​ക​യ്ക്ക് ​ഏ​ക​ദേ​ശ​ ​രൂ​പ​മാ​യെ​ങ്കി​ലും,​ ​യു.​ഡി.​എ​ഫി​ലെ​ ​സീ​റ്റ് ​വി​ഭ​ജ​നം​ ​ഇ​ന്ന​ലെ​യും​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.
ഓ​രോ​ ​സീ​റ്റി​ലേ​ക്കും​ ​ഒ​ന്നി​ലേ​റെ​ ​പേ​രു​ക​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പാ​ന​ലാ​ണ് ​കോ​ൺ​ഗ്ര​സ് ​ത​യാ​റാ​ക്കി​യ​ത്.​ ​വി​ജ​യ​സാ​ദ്ധ്യ​ത​യാ​ണ് ​മു​ഖ്യ​ ​മാ​ന​ദ​ണ്ഡ​മെ​ന്നാ​ണ് ​നേ​തൃ​ത്വം​ ​പ​റ​യു​ന്ന​ത്.​ഏ​റ്റു​മാ​നൂ​ർ​ ​സീ​റ്റി​നാ​ണ് ​ജോ​സ​ഫ് ​വി​ഭാ​ഗ​ത്തി​ന്റെ​ ​ക​ടും​പി​ടി​ത്തം​ .​ ​മൂ​വാ​റ്റു​പു​ഴ​യു​ടെ​ ​കാ​ര്യ​ത്തിൽഅ​ത്ര​ ​ക​ടും​പി​ടി​ത്ത​മി​ല്ല.​ ​ഏ​റ്റു​മാ​നൂ​രി​നാ​യി​ ​കോ​ൺ​ഗ്ര​സും​ ​ശ​ക്ത​മാ​യി​ ​വാ​ദി​ക്കു​ന്നു.​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​യും​ ​ഏ​റ്റു​മാ​നൂ​രും​ ​വേ​ണ​മെ​ന്ന​വ​ർ​ ​പ​റ​യു​ന്നു.​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​യും​ ​പൂ​ഞ്ഞാ​റും​ ​ന​ൽ​കാ​ൻ​ ​ജോ​സ​ഫ് ​ഒ​രു​ക്ക​മാ​ണെ​ങ്കി​ലും,​ ​ഏ​റ്റു​മാ​നൂ​രി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​അ​ങ്ങ​നെ​യി​ല്ല.​ ​ഇ​തി​ൽ​ത്ത​ട്ടി​യാ​ണ് ​ച​ർ​ച്ച​ ​വ​ഴി​മു​ട്ടി​യ​ത്.
സീ​റ്റ് ​വി​ഭ​ജ​ന​ത്തി​ൽ​ ​ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള​ ​ച​ർ​ച്ച​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ത്തോ​ടെ​ ​സീ​റ്റ് ​വി​ഭ​ജ​നം​ ​പൂ​ർ​ത്തി​യാ​വും.​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ജോ​സ​ഫ് ​പ​ക്ഷ​ത്തി​ന് ​ന​ൽ​കേ​ണ്ട​ ​സീ​റ്റു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ലും​ ​പാ​ർ​ട്ടി​ക്ക് ​വ്യ​ക്ത​ത​യു​ണ്ടെ​ന്ന് ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.