283 പേർക്ക് കൂടി കൊവിഡ്; 308 പേർ രോഗമുക്തർ

Saturday 06 March 2021 1:39 AM IST

തൃശൂർ: ജില്ലയിൽ 283 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 308 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3431 ആണ്. തൃശൂർ സ്വദേശികളായ 54 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 279 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ ഒരു ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 251 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 82 പേർ ആശുപത്രിയിലും 169 പേർ വീടുകളിലുമാണ്.

രോഗ ബാധിതർ

60 വയസ്സിനുമുകളിൽ 18 പുരുഷൻമാരും 21 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആൺകുട്ടികളും 07 പെൺകുട്ടികളുമുണ്ട്.

പരിശോധിച്ച സാമ്പിൾ - 7105

കൺട്രോൾ സെല്ലില്ലേക്ക് വന്ന കാൾ - 700

കൗൺസലിംഗ് നൽകിയത്- 14