സി.ഡി വിവാദം: വാർത്താ സംപ്രേഷണത്തിന് മാദ്ധ്യമങ്ങൾക്ക് വിലക്ക്

Sunday 07 March 2021 1:15 AM IST

ബംഗളൂരു: കർണാടകത്തിലെ സി.ഡി വിവാദവുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന്​ മാദ്ധ്യമങ്ങളെ വിലക്കി ബംഗളൂരു കോടതി. മുൻ ജലവിഭവ വകുപ്പ്​ മന്ത്രി രമേശ്​ ജാർകിഹോളിയുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനാണ്​ വിലക്ക്​. മന്ത്രിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ്​ കോടതി ഉത്തരവ്​.

അതേസമയം, തങ്ങളെ അപകീർത്തിപ്പെടുത്തന്ന വാർത്തകൾ സംപ്രേഷണം ചെയ്യുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ തൊഴിൽ മന്ത്രി ശിവരാം ഹെബ്ബർ, കൃഷിമന്ത്രി ബി.സി പാട്ടീൽ, സഹകരണ വകുപ്പ്​ മന്ത്രി എസ്​.ടി സോമശേഖർ, കുടുംബക്ഷേ വകുപ്പ്​ മന്ത്രി കെ.സുധാകർ, കായിക വകുപ്പ്​ മന്ത്രി കെ.സി നാരയണ ഗൗഡ, ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രി ഭാരതി ബസവരാജ്​ എന്നിവർ കോടതിയെ സമീപിച്ചിട്ടുണ്ട്.