തമിഴ്നാട്ടിൽ ബി.ജെ.പി 20 സീറ്റിൽ മത്സരിക്കും, സി.പി.ഐയ്ക്ക് ആറ് സീറ്റ്

Sunday 07 March 2021 1:54 AM IST

ചെന്നൈ : തമിഴ്നാട്ടിൽ ബി.ജെ.പി 20 സീറ്റിൽ മത്സരിക്കും. ഇന്നലെ അർദ്ധരാത്രിയിലാണ് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ധാരണാപത്രം ഒപ്പിട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കന്യാകുമാരിയിൽ ബി.ജെ.പി മത്സരിക്കും. അതേസമയം, ഡി.എം.കെ ഘടകകക്ഷിയായ സി.പി.ഐ തമിഴ്നാട്ടിൽ ആറു സീറ്റിൽ മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച ധാരണാപത്രം ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ സി.പി.ഐ സംസ്ഥാന അദ്ധ്യക്ഷൻ ആർ. മുത്തരസന് കൈമാറി.ഘടകകക്ഷിയും ദ​ലി​ത്​ സം​ഘ​ട​ന​യുമായ വി​ടു​ത​ലൈ ശി​റു​തൈ​ കച്ചിക്ക് ആറു സീറ്റും മുസ്ലിം ലീഗിന് മൂന്നു സീറ്റും മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി​ക്ക്​ ര​ണ്ട്​ സീ​റ്റും ഡി.എം.കെ നൽകി. വൈ​ക്കോ​യു​ടെ എം.​ഡി.​എം.​കെ​ക്ക്​ അ​ഞ്ച്​ സീറ്റ് ന​ൽ​കി​യേ​ക്കും.