വാക്സിനെടുക്കാത്തവർക്ക് പ്രവേശനമില്ല: വാർത്ത നിഷേധിച്ച് കുവൈറ്റ്
Sunday 07 March 2021 12:07 AM IST
കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവർക്ക് സർക്കാർ ഓഫീസുകളിൽ ഉൾപ്പെടെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായുള്ള വാർത്ത നിഷേധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
അത്തരമൊരു നിർദ്ദേശം തങ്ങൾ നൽകിയിട്ടില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനം അനുവദിക്കണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന രീതിയിലാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത്.
ഇത് ജനങ്ങളിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.