ഇടതുനേതാക്കളെ മോശമാക്കാൻ കേന്ദ്ര ഏജൻസികൾ:എം.എ. ബേബി

Sunday 07 March 2021 12:23 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്കുവേണ്ടി ഇടതുനേതാക്കളെ മോശമായി ചിത്രീകരിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. ഇടതുസർക്കാരിനെ അപകീർത്തിപ്പെടുത്താൻ കസ്റ്റംസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കസ്റ്റംസ് തിരുവനന്തപുരം മേഖലാ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും വിദേശത്തുള്ള കുറ്റക്കാർക്കും എതിരെ നടപടി എടുക്കാതെ രാഷ്ട്രീയമായി നേരിടുകയാണ്. ബി.ജെ.പിയുടെയും ഇടതുവിരുദ്ധ ശക്തിയുടെയും രാഷ്ട്രിയ ലാഭത്തിനുവേണ്ടി സ്വപ്നയെ ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ മൊഴി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കേ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കേന്ദ്ര ഏജൻസികളുടെ നടപടി നിയമലംഘനമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ പാരച്യൂട്ടിൽ ഇറങ്ങി വന്ന നേതാവല്ല. കേരളത്തിന്റെ കൺമുന്നിൽ വളർന്ന നേതാവാണ്.

ഹിറ്റ്ലറുടെ ജർമ്മനി പോലെയാണ് മോദിയുടെ കീഴിൽ ഇന്ത്യയുടെ അവസ്ഥ. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കി ജയിലിലടയ്ക്കുന്നു.സംഘപരിവാറിന്റെ പിൻമുറക്കാരായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഇടതുമുന്നണി നേതാക്കളായ മാങ്കോട് രാധാകൃഷ്ണൻ (സി.പി.ഐ), ഉഴമലയ്ക്കൽ വേണുഗോപാൽ (സി.പി.എം), ചാരുപാറ രവി (എൽ.ജെ.ഡി), ഫിറോസ് ലാൽ, തോമസ് ഫെർണാണ്ടസ്, സബീർ താളിക്കുഴി, എസ്.എസ്.മനോജ് തുടങ്ങിയവർ പങ്കെടുത്തു.

 തെ​റ്റു​ചെ​യ്ത​വ​ർ​ ​ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ​ഐ.​എ​ൻ.​എൽ

തെ​റ്റു​ചെ​യ്ത​വ​ർ​ ​ആ​രാ​യാ​ലും​ ​ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും​ ​നി​യ​മ​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​പ​ദ​വി​യോ​ ​മ​റ്റ് ​മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ ​ബാ​ധ​ക​മാ​ക​രു​തെ​ന്നും​ ​ഐ.​എ​ൻ.​എ​ൽ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​ ​മു​ഹ​മ്മ​ദ് ​സു​ലൈ​മാ​ൻ​ ​കേ​സ​രി​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​മു​ഖാ​മു​ഖം​ ​പ​രി​പാ​ടി​യി​ൽ​ ​പ​റ​ഞ്ഞു.​ ​ലൈ​ഫ് ​ഫ്ലാ​റ്റ് ​ക​രാ​റു​കാ​ര​ൻ​ ​ന​ൽ​കി​യ​ ​ഐ​ ​ഫോ​ണു​ക​ളി​ൽ​ ​ഒ​രെ​ണ്ണം​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​ഭാ​ര്യ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന​ ​ക​സ്റ്റം​സ് ​വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഇ​ട​തു​മു​ന്ന​ണി​യു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ​ ​സ​ന്തു​ഷ്ട​രാ​ണ്.​ ​അ​ർ​ഹി​ക്കു​ന്ന​ ​പ്രാ​തി​നി​ധ്യ​വും​ ​പ​രി​ഗ​ണ​ന​യും​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​രാ​ജ്യ​ത്ത് ​നി​ല​വി​ൽ​ ​അ​പ്ര​ഖ്യാ​പി​ത​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​തെ​റ്റാ​യ​ ​ന​യ​ങ്ങ​ൾ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​വ​രെ​ ​ഒ​ന്നൊ​ന്നാ​യി​ ​ജ​യി​ലി​ല​ട​യ്ക്കു​ക​യാ​ണ്.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​കേ​ര​ളം​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ലും​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ലും​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മി​ക​ച്ച​താ​ണ്.​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​ർ​ ​രാ​ജ്യ​ത്തി​ന് ​മാ​തൃ​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.