ഐ ഫോൺ ചെറിയ പടക്കം,​ വലിയത് പൊട്ടും: കെ. സുധാകരൻ

Sunday 07 March 2021 12:00 AM IST

പാലക്കാട്: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. ഐ ഫോൺ വിവാദത്തിൽ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിനോദിനിക്ക് ഐ ഫോൺ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വിവരം ചെറിയ പടക്കം മാത്രമാണ്. വലിയത് പലതും ഇനി പൊട്ടും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐ.ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും വ്യക്തമാക്കണം. പിണറായിക്കെതിരെയും ഇ.പി. ജയരാജനെതിരെയും ഇന്നല്ലെങ്കിൽ നാളെ ആരോപണം ഉയരും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇവരുടയെല്ലാം അവിഹിതസമ്പാദ്യത്തെ കുറിച്ച് അന്വേഷണവും നടപടിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.