കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​കാ​ത്ത മു​നി​സി​പ്പൽ സെ​ക്ര​ട്ട​റി​ക്ക് കോ​ട​തി​​​യി​​​ൽ​ ​നി​​​ൽ​പ് ​ശി​​​ക്ഷ

Sunday 07 March 2021 12:28 AM IST

കാ​യം​കു​ളം​:​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​കു​വാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​അ​വ​ഗ​ണി​ച്ച​ ​മു​നി​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ ​കാ​യം​കു​ളം​ ​മു​നി​സി​ഫ് ​കോ​ട​തി​ ​ആ​മീ​നെ​ ​വി​ട്ട് ​അ​റ​സ്റ്റ് ​ചെ​യ്ത് ​ഉ​ച്ച​വ​രെ​ ​കോ​ട​തി​യി​ൽ​ ​നി​റു​ത്തി.​ ​സെ​ക്ര​ട്ട​റി​യെ​ ​ശ​കാ​രി​ച്ച് ​താ​ക്കീ​ത് ​ചെ​യ്ത​ ​കോ​ട​തി​ ​പി​ന്നീ​ട് ​മൊ​ഴി​ ​എ​ടു​ത്ത​ശേ​ഷ​മാ​ണ് ​വി​ട്ട​യ​ച്ച​ത്.
കാ​യം​കു​ളം​ ​മു​നി​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജെ.​ജെ.​ധീ​ര​ജ് ​മാ​ത്യു​വി​നെ​യാ​ണ് ​കാ​യം​കു​ളം​ ​മു​നി​സി​ഫ് ​എ.​ ​ഷാ​ന​വാ​സ് ​ആ​മീ​നെ​ ​അ​യ​ച്ച് ​ന​ഗ​ര​സ​ഭ​യി​ലെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​കു​വാ​നു​ള്ള​ ​സ​മ​ൻ​സ് ​ന​ൽ​കു​വാ​നെ​ത്തി​യ​ ​കോ​ട​തി​ ​ജീ​വ​ന​ക്കാ​ര​നോ​ട് ​സെ​ക്ര​ട്ട​റി​ ​ക​യ​ർ​ത്ത് ​സം​സാ​രി​ക്കു​ക​യും​ ​സ​മ​ൻ​സ് ​കൈ​പ്പ​റ്റാ​ൻ​ ​വി​സ​മ്മ​തി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​താ​ണ് ​കോ​ട​തി​ ​ന​ട​പ​ടി​​​ക്ക് ​കാ​ര​ണ​മാ​യ​ത്.​ ​കോ​ട​തി​യെ​ ​ധി​ക്ക​രി​ച്ച​തി​ലു​ള്ള​ ​അ​തൃ​പ്തി​ ​ചൂ​ണ്ടി​ക്കാ​ട്ടി​​​യ​ ​മു​ൻ​സി​​​ഫ് ​കോ​ട​തി​യോ​ട് ​ശ്ര​ദ്ധ​യോ​ടെ​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​താ​ക്കീ​ത് ​ചെ​യ്തു.
രാ​വി​ലെ​ ​പ​തി​നൊ​ന്ന് ​മ​ണി​യോ​ടെ​യാ​യി​​​രു​ന്നു​ ​സം​ഭ​വം.​ ​കാ​യം​കു​ളം​ ​താ​ജ് ​കോം​പ്ള​ക്സി​ലെ​ ​ക​ട​മു​റി​ ​ത​ർ​ക്ക​ത്തി​ൽ​ ​സാ​ക്ഷി​യാ​യി​ ​വി​സ്ത​രി​ക്കു​വാ​നാ​ണ് ​മു​നി​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യ്ക്ക് ​കോ​ട​തി​ ​നോ​ട്ടീ​സ് ​അ​യ​ച്ച​ത്.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​മ​ണി​യോ​ടെ​ ​കേ​സ് ​വി​ളി​ച്ച് ​മൊ​ഴി​ ​എ​ടു​ത്ത​ശേ​ഷം​ ​സെ​ക്ര​ട്ട​റി​യെ​ ​പോ​കാ​ൻ​ ​അ​നു​വ​ദി​ച്ചു.