പരപ്പയിൽ കോൺ. പ്രവർത്തകർക്ക് കുത്തേറ്റു
പരപ്പ: ഇടത്തോട് കോൺഗ്രസ് പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രവർത്തകർക്ക് കുത്തേറ്റു. സമീപവാസിയായ മാധവനും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടെ മാധവൻ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രണ്ട് പേരെ കുത്തുകയായിരുന്നുവെന്നാണ് പരാതി. പരപ്പ പയാളത്തെ രമേശൻ, രഞ്ജിത് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധവനെ വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി. ഇന്നലെ രാവിലെ മാധവൻ പുതിയ പൂട്ട് ഉപയോഗിച്ച് ഓഫീസ് പൂട്ടിയിട്ടതാണ് തർക്കത്തിന് കാരണമായത്.