വധശ്രമം പ്രതി കുടുങ്ങി
Sunday 07 March 2021 12:41 AM IST
കളമശേരി: കത്തിവീശി യുവാവിന്റെ കഴുത്തിന് മുറിവേൽപ്പിച്ച ത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി മടത്തഴവീട്ടിൽ എം.എ.ഷാനവാസ് (38) കളമശേരി പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ മാസം അഞ്ചിന് ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇടപ്പള്ളി സ്വദേശി അമലിന്റെ കഴുത്തിന് മുറിവേൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.