പ്രശ്‌നബാധിത ബൂത്തുകളിൽ പരിശോധന

Sunday 07 March 2021 12:45 AM IST

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ള ജില്ലയിലെ ബൂത്തുകളിൽ ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ, ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് എന്നിവർ സംയുക്ത പരിശോധന നടത്തി. ഇതിന്റെ ഭാഗമായി ആലപ്പുഴ കുതിരപ്പന്തിയിലെ ടി.കെ.മാധവ മെമ്മോറിയൽ എൽ.പി സ്‌കൂളിലെ ബൂത്തുകളും കെട്ടിടങ്ങളും സൗകര്യങ്ങളും വിലയിരുത്തി. ജില്ലയിലെ പ്രാഥമിക നിഗമനപ്രകാരം 51 പ്രശ്‌ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. സെൻസിറ്റി​വ് പോളിംഗ് ബൂത്തുകൾ 151 എണ്ണവും കണ്ടെത്തിയിട്ടുണ്ട്. മാധവ മെമ്മോറിയൽ സ്‌കൂളിൽ 9 ബൂത്തുകളണ് സജ്ജീകരിക്കുക. ഒരു ഓക്‌സിലറി ബൂത്തുകൂടി ഇവിടെ സജ്ജമാക്കുമെന്ന് കളക്ടർ അറയിച്ചു.