കുറ്റപത്രം സമർപ്പിച്ചാൽ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

Tuesday 09 March 2021 1:55 AM IST

ന്യൂഡൽഹി: പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന് അനുവദിച്ച വ്യക്തിയുടെ സ്വാഭാവിക ജാമ്യം പിന്നീട് കുറ്റപത്രം സമർപ്പിച്ചതിനാൽ മാത്രം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഒരു കേസിൽ വിചാരണക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം,പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് റദ്ദാക്കാൻ ഉത്തരവിട്ട അലഹാബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് ഉത്തരവ്. കുറ്റപത്രം സമർപ്പിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന വ്യവസ്ഥയിലല്ല ജാമ്യം അനുവദിച്ചത് .കുറ്റപത്രം സമർപ്പിക്കുന്നതും മുൻകൂർ ജാമ്യം റദ്ദാക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നും ജസ്റ്റിസുമാരായ എൻ.വി.രമണ,​ സൂര്യകാന്ത്,​ അനിരുദ്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.