ആയിരമല്ല,​ വീട്ടമ്മാർക്ക് 1500 രൂപ ശമ്പളം നൽകുമെന്ന് എടപ്പാടി പളനി സ്വാമി,​ തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വാഗ്ദാനയുദ്ധം

Monday 08 March 2021 10:20 PM IST

ചെന്നൈ : വീണ്ടും അധികാരത്തിലെത്തിയാൽ അധികാരത്തിലെത്തിയാൽ റേഷൻ കാർഡ് ഉടമകളായ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1500 രൂപ വീതം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ വീട്ടമ്മാർക്ക് 1000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപിഎസും പുതിയ വാഗ്‌ദാനവുമായി രംഗത്തെത്തിയത്.

പ്രതിവർഷം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആറു സിലിണ്ടർ ഗ്യാസും ഇതോടൊപ്പം നൽകുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചു.നേരത്തെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസനും വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് പറഞ്ഞിരുന്നു.

അതേസമയം തമിഴ്‌നാട്ടിൽ ഡി.എം.കെ,,​ അണ്ണാ ഡി.എംകെ സഖ്യങ്ങളുടെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തി. ഇരുപാർട്ടികളും 180ൽ അധികം മണ്ഡലങ്ങളിൽ മത്സരിക്കാൻ കഴിയുന്ന രീതിയിലാണ് ഘടകകക്ഷികൾക്കു സീറ്റ് നൽകിയിരിക്കുന്നത്.