വൈ​ഗ​യു​ടെ​ ​മ​ര​ണം​:​ ​സാ​നു​വി​നാ​യി ഹോ​ട്ട​ലു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​അ​ന്വേ​ഷ​ണം

Thursday 01 April 2021 7:17 AM IST

തൃ​ക്കാ​ക്ക​ര​:​ ​മു​ട്ടാ​ർ​പു​ഴ​യി​ൽ​ ​പ​തി​നൊ​ന്നു​കാ​രി​ ​വൈ​ഗ​ ​മു​ങ്ങി​മ​രി​ച്ച​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​തെ​ര​യു​ന്ന​ ​പി​താ​വ് ​കാ​ക്ക​നാ​ട് ​ക​ങ്ങ​ര​പ്പ​ടി​ ​ഹാ​ർ​മ​ണി​ ​ഫ്ളാ​റ്റി​ൽ​ ​ശ്രീ​ഗോ​കു​ല​ത്തി​ൽ​ ​സാ​നു​മോ​ഹ​ൻ​ ​കോ​യ​മ്പ​ത്തൂ​രി​ലു​ള്ള​താ​യി​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ​വി​വ​രം​ല​ഭി​ച്ചു.​ ​ഇ​ന്ന​ലെ​ ​തൃ​ക്കാ​ക്ക​ര​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​പ്ര​ത്യേ​ക​സം​ഘം​ ​കോ​യ​മ്പ​ത്തൂ​ലെ​ത്തി​ ​ചി​ല​ ​ഹോ​ട്ട​ലു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി.​ ​ത​മി​ഴ്നാ​ട് ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​വും​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​ഫോ​ൺ​ന​മ്പ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ല​ഭി​ച്ച​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പൊ​ലീ​സി​ന്റെ​ ​മൂ​ന്ന് ​സം​ഘ​ങ്ങ​ൾ​ ​തെ​ര​ച്ചി​ൽ​ ​തു​ട​രു​ന്ന​ത്.

തേ​വ​യ്ക്ക​ൽ​ ​വി​​​ദ്യോ​ദ​യ​സ്കൂ​ൾ​ ​നാ​ലാം​ക്ളാ​സ് ​വി​​​ദ്യാ​ർ​ത്ഥി​​​നി​​​യാ​യി​രു​ന്ന​ ​വൈ​ഗ​ ​പ​ഠ​ന​ത്തി​ലും​ ​നൃ​ത്ത​ത്തി​ലും​ ​മി​ടു​ക്കി​യാ​യി​രു​ന്നു.​ക​ങ്ങ​ര​പ്പ​ടി​യി​ലെ​ ​ഡാ​ൻ​സ് ​സ്കൂ​ളി​ൽ​ 2017​ ​ന​വം​ബ​ർ​ ​മു​ത​ൽ​ ​പ​ഠി​ച്ചി​രു​ന്ന​ ​വൈ​ഗ​ 2019​ൽ​ ​ഗു​രു​വാ​യൂ​രി​ൽ​ ​അ​ര​ങ്ങേ​റ്റ​വും​ ​ന​ട​ത്തി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ 18​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി​ ​ഡാ​ൻ​സ് ​ടീ​ച്ച​ർ​ ​പ​റ​ഞ്ഞു.

ബ​ന്ധു​ക്ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ത്തു വൈ​ഗ​യു​ടെ​ ​മാ​താ​വ് ​ര​മ്യ,​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​പ്ര​വീ​ൺ,​ ​സാ​നു​വി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​സി​നു​ ​മോ​ഹ​ൻ​ ​എ​ന്നി​വ​രെ​ ​തി​ങ്ക​ളാ​ഴ്ച​ ​ക​ങ്ങ​ര​പ്പ​ടി​ ​ഹാ​ർ​മ​ണി​ ​ഫ്ലാ​റ്റി​ലെ​ ​'​വീ​റ്റാ​ഗ്രീ​ൻ​ 6​എ​'​യി​ൽ​ ​എ​ത്തി​ച്ച് ​ര​ണ്ടു​മ​ണി​ക്കൂ​റോ​ളം​ ​പൊ​ലീ​സ് ​മൊ​ഴി​യെ​ടു​ത്തു.​ ​അ​ല​മാ​ര​യി​ൽ​നി​ന്ന് ​ചെ​ക്ക് ​ബു​ക്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രേ​ഖ​ക​ൾ​ ​ക​ണ്ടെ​ടു​ത്തു.​ 2016​ലാ​ണ് ​ഫ്ളാ​റ്റ്‌​ ​ര​മ്യ​യു​ടെ​ ​പേ​രി​ൽ​ ​വാ​ങ്ങി​യ​ത്.

പ​രി​ശോ​ധ​നാ​ഫ​ലം​ ​കാ​ത്ത് ​പൊ​ലീ​സ് 21​ന് ​സ​ഹോ​ദ​രി​യു​ടെ​ ​വീ​ട്ടി​ൽ​നി​ന്ന് ​കു​ട്ടി​യു​മാ​യി​ ​രാ​ത്രി​ ​ഒ​മ്പ​ത​ര​യോ​ടെ​ ​ഫ്ളാ​റ്റി​ലെ​ത്തി​യ​ ​സാ​നു​ ​അ​ര​മ​ണി​ക്കൂ​റി​നു​ള​ളി​ൽ​ ​അ​വി​ടെ​ ​നി​ന്നി​റ​ങ്ങി.​ ​ഫ്ളാ​റ്റി​ന്റെ​ ​ലി​ഫ്റ്റി​ൽ​ ​അ​യ​ൽ​ക്കാ​ര​ൻ​ ​കാ​ണു​മ്പോ​ൾ​ ​കു​ട്ടി​ ​സാ​നു​വി​ന്റെ​ ​തോ​ളി​ൽ​ ​മ​യ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​കു​ട്ടി​ ​കാ​റി​ൽ​ ​വ​രു​മ്പോ​ഴും​ ​മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന​താ​യാ​ണ് ​വി​വ​രം.​ ​വൈ​ഗ​യു​ടെ​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​മു​ങ്ങി​മ​ര​ണം​ ​ത​ന്നെ​യാ​ണ്.​ ​ആ​ന്ത​രി​കാ​വ​യ​വ​ ​പ​രി​ശോ​ധാ​ഫ​ല​ത്തി​നാ​യി​ ​കാ​ക്കു​ക​യാ​ണ് ​പൊ​ലീ​സ്.​ ​ഫ്ളാ​റ്റി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​ചോ​ര​പ്പാ​ടു​ക​ളു​ടെ​ ​ഫോ​റ​ൻ​സി​ക് ​ഫ​ല​വും​ ​വ​രാ​നു​ണ്ട്.

ക​ട​യി​ലും​ ​ഫ്ളാ​റ്റി​ലും​ ​ത​ട്ടി​പ്പ് പ്ര​മു​ഖ​ ​ഗൃ​ഹോ​പ​ക​ര​ണ​ ​സ്ഥാ​പ​ന​ത്തി​ന് ​സാ​നു​ 1.30​ ​ല​ക്ഷം​രൂ​പ​ ​കൊ​ടു​ക്കാ​നു​ണ്ട്.​ ​ഇ​ന്റീ​രി​യ​ർ​ ​ഡി​ഡെെ​നിം​ഗി​നു​ള്ള​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങി​യ​ ​തു​ക​യാ​ണി​ത്.​ ​സാ​നു​ ​ന​ൽ​കി​യ​ ​എ​സ്.​ബി.​ഐ​ ​കാ​ക്ക​നാ​ട് ​ശാ​ഖ​യി​ലെ​ ​ചെ​ക്ക് ​അ​ക്കൗ​ണ്ടി​ൽ​ ​പ​ണ​മി​ല്ലാ​തെ​ ​മ​ട​ങ്ങി​യ​തോ​ടെ​ ​ജീ​വ​ന​ക്കാ​ർ​ ​അ​ന്വേ​ഷി​ച്ചെ​ത്തി​യി​രു​ന്നു.​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഫ്ളാ​റ്റി​ലെ​ ​അ​ഞ്ചു​പേ​രു​ൾ​പ്പെ​ടെ​ ​പ​തി​ന​ഞ്ചോ​ളം​ ​പേ​രി​ൽ​നി​ന്ന് ​വ​ൻ​തു​ക​ ​സാ​നു​ ​ക​ടം​വാ​ങ്ങി​യ​താ​യും​ ​വി​വ​ര​മു​ണ്ട്.