ലാ​വ്‌​ലി​ൻ​ ​കേ​സ്:​ ​ന​ന്ദ​കു​മാ​റി​ന്റെ മൊ​ഴി​ ​ഇ.​ഡി​ ​രേ​ഖ​പ്പെ​ടു​ത്തി

Thursday 01 April 2021 7:46 AM IST

കൊ​ച്ചി​:​ ​ലാ​വ്‌​ലി​ൻ​ ​കേ​സി​ലെ​ ​പ​രാ​തി​ക്കാ​ര​നാ​യ​ ​ടി.​പി.​ ​ന​ന്ദ​കു​മാ​ർ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ന് ​(​ഇ.​ഡി​)​ ​മു​ന്നി​ൽ​ ​മൂ​ന്നാ​മ​തും​ ​ഹാ​ജ​രാ​യി​ ​തെ​ളി​വു​ക​ൾ​ ​കൈ​മാ​റി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കൊ​ച്ചി​യി​ലെ​ ​ഇ.​ഡി​ ​ആ​സ്ഥാ​ന​ത്ത് ​ഹാ​ജ​രാ​യ​ ​ന​ന്ദ​കു​മാ​റി​ൽ​ ​നി​ന്നു​ള്ള​ ​മൊ​ഴി​യെ​ടു​പ്പ് ​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ടു.​ ​ലാ​വ്‌​ലി​ൻ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ഇ.​ഡി​ക്ക് ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​ന​ന്ദ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​നേ​ര​ത്തെ​ ​ന​ൽ​കി​യ​ ​രേ​ഖ​ക​ളു​ടെ​ ​ബാ​ക്കി​യാ​ണ് ​ന​ൽ​കി​യ​ത്.​ ​തെ​ളി​വു​ക​ൾ​ ​അ​ട​ങ്ങി​യ​ ​സി.​ഡി​യും​ ​കൈ​മാ​റി. ഡോ​ള​ർ​ ​കേ​സി​ൽ​ ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്കി​നെ​തി​രെ​യും​ ​സ്വ​ര​ല​യ​ ​ഇ​ട​പാ​ടി​ൽ​ ​മു​ൻ​ ​മ​ന്ത്രി​ ​എം.​എ.​ ​ബേ​ബി​ക്കെ​തി​രെ​യും​ ​തെ​ളി​വു​ക​ൾ​ ​ന​ൽ​കി​യെ​ന്നും​ ​ന​ന്ദ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ന​ന്ദ​കു​മാ​റി​നോ​ട് ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​വീ​ണ്ടും​ ​ഹാ​ജ​രാ​കാ​ൻ​ ​ഇ.​ഡി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.