അ​ഞ്ചു​വ​യു​കാ​രി​യു​ടെ​ ​നില ഗു​രു​ത​ര​മാ​യി​ ​തു​ട​രു​ന്നു

Thursday 01 April 2021 6:46 AM IST

മൂ​വാ​റ്റു​പു​ഴ​/​കൊ​ച്ചി​/​കോ​ട്ട​യം​:​ ​സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മു​റി​വും​ ​കു​ട​ലി​ന് ​പ​രി​ക്കേ​റ്രും​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​അ​സം​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ​ ​നി​ല​ ​അ​തീ​വ​ഗു​രു​ത​ര​മാ​യി​ ​തു​ട​രു​ന്നു.​ ​കു​ട്ടി​ക്ക് ​നേ​രി​യ​ ​പ​നി​യു​ണ്ട്.​ ​അ​ണു​ബാ​ധ​യു​ണ്ടാ​കാ​തി​ക്കാ​നു​ള്ള​ ​തീ​വ്ര​പ​രി​ച​ര​ണ​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​വി​ദ​ഗ്ദ്ധ​സം​ഘ​മാ​ണ് ​ചി​കി​ത്സ​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.

ജ​നാ​ല​യി​ൽ​ ​തൂ​ങ്ങി​ ​ക​ളി​ക്കു​ന്ന​തി​നി​ടെ​ ​കൈ​തെ​ന്നി​ ​സ​മീ​പ​ത്തെ​ ​സൈ​ക്കി​ളി​ൽ​ ​വീ​ണാ​ണ് ​പ​രി​ക്കേ​റ്റ​തെ​ന്ന് ​കു​ട്ടി​ ​ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി​ക്ക് ​മൊ​ഴി​ന​ൽ​കി.​ ​അ​മ്മ​ ​വ​ഴ​ക്കു​പ​റ​യു​മെ​ന്ന​ ​പേ​ടി​യി​ൽ​ ​ഇ​ക്കാ​ര്യം​ ​ആ​രോ​ടും​ ​പ​റ​ഞ്ഞി​ല്ല.​ ​വേ​ദ​ന​യു​ണ്ടാ​യി​രു​ന്ന​താ​യും​ ​കു​ട്ടി​ ​മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ദ്വി​ഭാ​ഷി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു​ ​കു​ട്ടി​യി​ൽ​ ​നി​ന്ന് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യ​ത്.​ ​ഈ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​വാ​റ്റു​പു​ഴ​ ​പൊ​ലീ​സ് ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​പ്ളാ​സ്റ്റി​ക് ​ഭാ​ഗം​ ​ഇ​ള​കി​മാ​റി​യ​ ​നി​ല​യി​ൽ​ ​ഹാ​ൻ​ഡി​ലു​ള്ള​ ​സൈ​ക്കി​ൾ​ ​ക​ണ്ടെ​ടു​ത്തു.​ ​പ​രി​ക്കി​നു​കാ​ര​ണം​ ​ഇ​താ​യി​രി​ക്കാ​മെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​പ്ര​കൃ​തി​ ​വി​രു​ദ്ധ​പീ​ഡ​ന​മ​ട​ക്കം​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.