350 കടന്ന് പ്രതിദിന കൊവിഡ് മരണം

Thursday 01 April 2021 12:26 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണത്തിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 17ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്. ഒരാഴ്ചയ്ക്കിടെ 2000ത്തിലേറെ മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് കൂടുതൽ. 700ലേറെ പേരാണ് ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയിൽ മരിച്ചത്.