കൊവിഡ് 234, രോഗമുക്തർ 194

Thursday 01 April 2021 2:54 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 194 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.ജില്ലയിൽ ഇന്നലെ 1322 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ആകെ 16589 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.1083 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.