രാജമൗലി നമ്പർ 1

Sunday 04 April 2021 4:21 AM IST

ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​ ഉയർന്ന പ്ര​തി​ഫ​ലം​​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​സം​വി​ധാ​യ​ക​ർ​ക്ക്

ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​ഉയർന്ന പ്ര​തി​ഫ​ലം​ ​വാ​ങ്ങു​ന്ന​ ​സം​വി​ധാ​യ​ക​ർ​ ​ര​ണ്ടും​ ​ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ.​ ​ബാ​ഹു​ബ​ലി​ ​സീ​രീ​സി​ലൂ​ടെ​ ​ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​ആ​രാ​ധ​ക​രെ​ ​നേ​ടി​യ​ ​രാ​ജ​മൗ​ലി​യാ​ണ് ​പ്ര​തി​ഫ​ല​ക്കാ​ര്യ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.​ 75​ ​കോ​ടി​യാ​ണ് ​രാ​ജ​മൗ​ലി​ക്ക് ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​പ്ര​തി​ഫ​ലം.ലോ​ക​വ്യാ​പ​ക​മാ​യി​ ​ആ​യി​ര​ത്തി​ ​എ​ണ്ണൂ​റ് ​കോ​ടി​ ​ക​ള​ക്ട് ​ചെ​യ്ത​ ​ബാ​ഹു​ബ​ലി​ ​സീ​രീ​സി​ൽ​ ​നി​ന്ന് ​രാ​ജ​മൗ​ലി​ക്ക് ​ലാ​ഭ​വി​ഹി​ത​മാ​യി​ ​ല​ഭി​ച്ച​ത് 100​ ​കോ​ടി​യാ​ണെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.രാം​ച​ര​ൺ​ ​തേ​ജ​യും​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ ​ആ​റും​ ​അ​ജ​യ് ​ദേ​വ്‌​ഗ​ണും​ ​ആ​ലി​യ​ ​ഭ​ട്ടും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​ആ​ർ.​ആ​ർ.​ആ​ർ​ ​ആ​ണ് ​രാ​ജ​മൗ​ലി​യു​ടെ​ ​പു​തി​യ​ ​ചി​ത്രം.

ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​റാ​ണ് ​പ്ര​തി​ഫ​ല​ക്കാ​ര്യ​ത്തി​ൽ​ ​ര​ണ്ടാ​മ​ത് ​നി​ൽ​ക്കു​ന്ന​ത്.​ ​നാ​ല്പ​ത് ​കോ​ടി​ ​രൂ​പ​യാ​ണ് ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ൻ​ ​ഷ​ങ്ക​ർ​ ​വാ​ങ്ങു​ന്ന​ത്.ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​ഇ​ന്ത്യ​ൻ​ 2​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ൻ​ ​ഷ​ങ്ക​ർ​ ​വാ​ങ്ങി​യ​ ​പ്ര​തി​ഫ​ലം​ 40​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​രാം​ച​ര​ൺ​ ​തേ​ജ​ ​നാ​യ​ക​നാ​കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​മൊ​രു​ക്കാ​ൻ​ ​ഷ​ങ്ക​ർ​ ​വാ​ങ്ങു​ന്ന​ ​പ്ര​തി​ഫ​ലം​ ​നാ​ല്പ​ത് ​കോ​ടി​ ​ത​ന്നെ​യാ​ണ്.​ ​ദി​ൽ​രാ​ജു​വാ​ണ് ​തെ​ലു​ങ്ക് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.എ​ന്നാ​ൽ​ ​നാ​ല്പ​ത് ​കോ​ടി​ ​പ്ര​തി​ഫ​ലം​ ​വാ​ങ്ങി​യ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ 2​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ ​ഷ​ങ്ക​ർ​ ​രാം​ച​ര​ണി​ന്റെ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ചെ​യ്യു​ന്ന​തി​നെ​തി​രെ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ലൈ​ക്ക​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ​ഇ​പ്പോ​ൾ.​ ​ഏ​പ്രി​ൽ​ 15​ന് ​കോ​ട​തി​ ​ഈ​ ​കേ​സി​ൽ​ ​വാ​ദം​ ​കേ​ൾ​ക്കും.