കനിമൊഴിക്ക് കൊവിഡ്

Sunday 04 April 2021 12:13 AM IST

ന്യൂഡൽഹി: ഡി.എം.കെ നേതാവും ലോക്‌സഭാംഗവുമായ കനിമൊഴിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തൂത്തുക്കുടിയിൽ നിന്നുള്ള എം.പിയായ കനിമൊഴി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ താരപ്രചാരകരിലൊരാളാണ്. രോഗം സ്ഥിരീകരിച്ചതോടെ പ്രചാരണ പരിപാടികളെല്ലാം കനിമൊഴി റദ്ദാക്കി.