പ്രൊഫ.ജി.എൻ. സായിബാബയെ പിരിച്ചുവിട്ടു

Sunday 04 April 2021 12:53 AM IST

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട ഡൽഹി സർവകലാശാല അദ്ധ്യാപകൻ പ്രൊഫ. ജി.എൻ. സായിബാബയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഡൽഹി സർവകലാശാലയിലെ രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ തസ്തികയിൽ നിന്ന് നീക്കി പ്രിൻസിപ്പൽ രാകേഷ് കുമാർ ഗുപ്തയാണ് ഉത്തരവിറക്കിയത്. സായിബാബയുടെ അപ്പീൽ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സ‌ർവീസിൽ നിന്ന് പുറത്താക്കിയത്. നടപടി വേട്ടയാടലാണെന്നും ചട്ടങ്ങൾ ലംഘിച്ചാണ് പിരിച്ചുവിടലെന്നും കോടതിയെ സമീപിക്കുമെന്നും ഭാര്യ വസന്ത പ്രതികരിച്ചു. മനുഷ്യാവകാശ പ്രവർത്തകൻകൂടിയായ ജി.എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെ തുടർന്ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് അദ്ദേഹമുള്ളത്.