എല്ലാ ശബരിമല ഭക്തരും എൽ.ഡി.എഫിന് വോട്ട് ചെയ്യില്ലെന്ന് ശപഥം എടുക്കണം: നിർമ്മല സീതാരാമൻ

Sunday 04 April 2021 1:43 AM IST

കുന്നംകുളം: എല്ലാ ശബരിമല ഭക്തരും എൽ.ഡി.എഫിന് വോട്ട് ചെയ്യില്ലെന്ന് ശപഥം എടുക്കണമെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ. കെ. അനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുന്നംകുളത്ത് ഒരുക്കിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

ശബരിമലയിൽ ഭക്തജനങ്ങളെ മർദ്ദിക്കാൻ പൊലീസിന് ഉത്തരവ് നൽകിയ കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടുന്ന എൽ.ഡി.എഫിന് ജനം രാഷ്ട്രീയ മറുപടി നൽകുമെന്നും അവർ പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് നേരെ ലാത്തികൊണ്ട് അടിച്ച കടകംപള്ളിക്ക് ഇപ്പോൾ അത് തെറ്റാണെന്ന് തോന്നുന്നു. പക്ഷെ കാര്യമില്ല. ഏഴ് ജന്മം അതിന്റെ ശാപം അയാളുടെ മേൽ ഉണ്ടാകും. സദ്ഭരണം നടക്കണമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തണം. സ്വർണ്ണക്കള്ളക്കടത്ത് ഏജന്റുമാരുടെയും മയക്കുമരുന്ന് ഏജന്റുമാരുടെയും കൂത്തരങ്ങാക്കി കേരളത്തെ മാറ്റിയ ഇടതുമുന്നണിയെ ഉന്മൂലനം ചെയ്യാൻ ബി.ജെ.പിക്കേ കഴിയൂ. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കള്ളന്മാരെയും കൊള്ളക്കാരെയും സ്വർണ്ണ കള്ളക്കടത്തുകാരെയും പേടിക്കേണ്ട കാര്യം ബി.ജെ.പിക്കില്ല. തമിഴ് ഭാഷയിലായിരുന്നു നിർമ്മല സീതാരാമന്റെ പ്രസംഗം. വൈകീട്ട് 5:30 ന് കുന്നംകുളം അടുപ്പുട്ടി സീനിയർ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ കേന്ദ്രമന്ത്രിയെ ബി.ജെ.പിയുടെ വൻ ജനാവലിയാണ് ഹർഷാരവങ്ങളോടെ സ്വീകരിച്ചത്. ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകരടങ്ങിയ റോഡ് ഷോയിൽ നാടൻ കലാരൂപങ്ങൾ, കാവടി എന്നിവ അകമ്പടിയായി. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.കെ അനീഷ് കുമാർ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, മുൻ പ്രസിഡന്റ് കെ.എസ് രാജേഷ്, അനീഷ് മാസ്റ്റർ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.

ഇ​ട​തു​ ​പ​ക്ഷം​ ​അ​ധി​കാ​ര​ത്തി​ലെ​ത്തും, പി​ണ​റാ​യി​ ​മു​ഖ്യ​മ​ന്ത്രി​യാ​കും​ ​:​ ​എ.​സി.​ ​മൊ​യ്തീൻ

വ​ട​ക്കാ​ഞ്ചേ​രി​ ​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നും,​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​മെ​ന്നും​ ​മ​ന്ത്രി​ ​എ.​സി​ ​മൊ​യ്തീ​ൻ.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വി​ക​സ​ന​ ​കാ​ഴ്ച​പ്പാ​ട്,​ ​നാ​ളെ​ ​'​എ​ന്ന​ ​പ്ര​ക​ട​ന​പ​ത്രി​ക​ ​പ്ര​കാ​ശ​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ണ് ​വീ​ണ്ടും​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ​ ​കാ​ര​ണ​മാ​കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​വ​ർ​ദ്ധി​ച്ചു.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ഇ​തി​ന​കം​ 2.80​ ​ആ​യി​രം​ ​വീ​ടു​ക​ൾ​ ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കി.​ ​പ​തി​നാ​യി​രം​ ​കോ​ടി​ ​രൂ​പ​ ​ഇ​തി​നാ​യി​ ​ചെ​ല​വ​ഴി​ച്ചു.​ ​ഭൂ​ര​ഹി​ത​രാ​യ​ ​അ​ഞ്ച് ​ല​ക്ഷം​ ​ആ​ളു​ക​ളു​ടെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​പാ​വ​പ്പെ​ട്ട​വ​രു​ടെ​ ​വീ​ട് ​മു​ട​ക്കാ​ൻ​ ​ഇ​വി​ടെ​ ​ചി​ല​ർ​ ​ശ്ര​മി​ച്ചു.​ ​കോ​ൺ​ഗ്ര​സ് ​പെ​ട്ടി​ ​അ​ട​ക്കി​വെ​ച്ച് ​ബി.​ജെ.​പി.​യി​ലേ​ക്ക് ​ചേ​ക്കേ​റു​ക​യാ​ണ്.​ ​അ​ലി​ഞ്ഞ​ ​ഉ​പ്പി​ലി​ട്ട​ ​ക​ലം​ ​പോ​ലെ​യു​ള്ള​ ​അ​സ്ഥ​യാ​യി​ ​കോ​ൺ​ഗ്ര​സി​ന്റേ​ത്.​ ​ബി.​ജെ.​പി​ ​വ​ർ​ഗ്ഗീ​യ​ത​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്ന​ത്.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ഒ​രു​ ​ജാ​തി,​ ​ഒ​രു​ ​മ​തം,​ ​ഒ​രു​ ​ദൈ​വം​ ​എ​ന്ന​ ​സ​ന്ദേ​ശം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ഇ​ട​തു​പ​ക്ഷം​ ​നി​ല​കൊ​ള്ളു​ന്ന​തെ​ന്നും​ ​മൊ​യ്തീ​ൻ​ ​പ​റ​ഞ്ഞു.​ ​പു​രോ​ഗ​മ​ന​ ​ക​ലാ​സാ​ഹി​ത്യ​സം​ഘം​ ​സം​സ്ഥാ​ന​ ​ക​മ്മ​റ്റി​യം​ഗം​ ​വി.​ ​മു​ര​ളി​ ​ആ​ദ്യ​പ്ര​തി​ ​ഏ​റ്റു​വാ​ങ്ങി.​ ​എ​ൽ.​ഡി.​എ​ഫ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മ​റ്റി​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ​ ​ച​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ്ഥാ​നാ​ർ​ത്ഥി​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി,​ ​എ.​ ​പ​ത്മ​നാ​ഭ​ൻ,​ ​എ.​എ​സ് ​കു​ട്ടി,​ ​എം.​കെ​ ​ക​ണ്ണ​ൻ,​ ​മേ​രി​ ​തോ​മ​സ്,​ ​എം.​ആ​ർ​ ​സോ​മ​നാ​രാ​യ​ണ​ൻ,​ ​പി.​എ​ൻ​ ​സു​രേ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.