കൊവിഡ് 180 രോഗമുക്തി 130

Sunday 04 April 2021 2:09 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 180 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തരായി. 2,376 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 130 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.രോഗലക്ഷണങ്ങളെത്തുടർന്ന് ജില്ലയിൽ 1,395 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇവരടക്കം ആകെ 16,936 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,229 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.