തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകാൻ കുടുംബശ്രീ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലകളിലെ കളക്ഷൻ ഡിസ്ട്രിബ്യൂഷൻ സെന്ററുകൾ, പോളിംഗ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് ജോലിക്കായി എത്തുന്ന ഉദ്യാഗസ്ഥർക്കുള്ള ഭക്ഷണം വിതരണത്തിന് കുടുംബശ്രീയുടെ കഫേ യൂണിറ്റുകൾ സജ്ജമായി. തിങ്കളാഴ്ച വോട്ടിംഗ് സാധനങ്ങൾ കൈപ്പറ്റാൻ കളക്ഷൻ കേന്ദ്രങ്ങളിൽ എത്തുന്നവരും പിറ്റേന്ന് പോളിംഗ് ജോലിയുള്ളവരുമായ ഉദ്യോഗസ്ഥർക്കാണ് ഭക്ഷണ വിതരണം നടത്തുക.ഓരോ ജില്ലയിലും മുൻകൂട്ടി നിശ്ചയിച്ച മെനുവും ഭക്ഷണത്തിന് ഈടാക്കേണ്ട തുകയും ജില്ലാ മിഷനുകൾ യൂണിറ്റുകൾക്ക് കൈമാറി. വോട്ടു ചെയ്യാനെത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്ന തെർമൽ സ്‌കാനർ കൈകാര്യം ചെയ്യുക,കൈകൾ ശുദ്ധീകരിക്കാൻ സാനിറ്റൈസർ നൽകുക തുടങ്ങിയ ജോലികൾക്കും കുടുംബശ്രീ അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ അമ്പതോളം അംഗങ്ങളെ വെബ്കാസ്റ്റിംഗിനുവേണ്ടി കമ്പ്യൂട്ടർ ഓപ്പറേറ്റർമാരായും നിയോഗിച്ചു.