ജന നായകരെ തി​ര​ഞ്ഞെ​ടു​ക്കാൻ താ​ര​ങ്ങ​ളും

Wednesday 07 April 2021 12:00 AM IST

കേരളത്തി​ലും തമി​ഴ്നാട്ടി​ലും ഇന്നലെ നടന്ന തി​രഞ്ഞെടുപ്പി​ൽ വോട്ട് ചെയ്യാൻ പ്രമുഖ താരങ്ങൾ എത്തി​യപ്പോൾ

ആ​​​വേ​​​ശം​​​ ​​​ആ​​​കാ​​​ശ​​​ത്തോ​​​ള​​​മു​​​യ​​​ർ​​​ന്ന​​​ ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​ഭ​​​ര​​​ണം​​​ ​​​ക​​​യ്യാ​​​ളേ​​​ണ്ട​​​ ​​​ജ​​​ന​​​ ​​​നേ​​​താ​​​ക്ക​​​ളെ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ​​​ ​​​വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ ​​​സൂ​​​പ്പ​​​ർ​​​ ​​​താ​​​ര​​​ങ്ങ​​​ളു​​​മെ​​​ത്തി.​ ​ര​​​ജ​​​നി​​​യും​​​ ​​​ക​​​മ​​​ലും​​​ ​​​മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​വി​​​ജ​​​യ്‌​​​‌​​​യും​​​ ​​​അ​​​ജി​​​ത്തും​​​ ​​​സൂ​​​ര്യ​​​യും​​​ ​​​വി​​​ക്ര​​​മും​​​ ​​​സു​​​രേ​​​ഷ് ​​​ഗോ​​​പി​​​യു​​​മൊ​​​ക്കെ​​​ ​​​വോ​​​ട്ട് ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​താ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​പെ​​​ടും.
മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​ഭാ​​​ര്യ​​​ ​​​സു​​​ൽ​​​ഫ​​​ത്തും​​​ ​​​എ​​​റ​​​ണാ​​​കു​​​ളം​​​ ​​​പൊ​​​ന്നു​​​രു​​​ന്നി​​​ ​​​സി.​​​കെ.​​​എ​​​സ്.​​​ ​​​സ്കൂ​​​ളി​​​ലാ​​​ണ് ​​​വോ​​​ട്ട് ​​​ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​ത്.​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​വോ​​​ട്ട് ​​​ചെ​​​യ്യു​​​ന്ന​​​ത് ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​ ​​​മാ​​​ദ്ധ്യമ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ ​​​എ​​​ൻ.​​​ഡി.​​​എ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ ​​​ത​​​ട​​​ഞ്ഞ​​​തും​​​ ​​​വി​​​വാ​​​ദ​​​മാ​​​യി.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​മാ​​​ദ്ധ്യമ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും​​​ ​​​ബി.​​​ജെ.​​​പി​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും​​​ ​​​മ​​​മ്മൂ​​​ട്ടി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​പ്ര​​​തി​​​ക​​​ര​​​ണ​​​മൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ ​​​ശാ​​​സ്ത​​​മം​​​ഗ​​​ലം​​​ ​​​എ​​​ൻ.​​​എ​​​സ്.​​​എ​​​സ്.​​​ ​​​ഹൈ​​​സ്കൂ​​​ളി​​​ലെ​​​ 90​​​-ാം​​​ ​​​ന​​​മ്പ​​​ർ​​​ ​​​ബൂ​​​ത്തി​​​ലാ​​​ണ് ​​​സു​​​രേ​​​ഷ് ​​​ഗോ​​​പി​​​ ​​​വോ​​​ട്ട് ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.​​​ ​​​തൃ​​​ശൂ​​​രി​​​ലെ​​​ ​​​എ​​​ൻ.​​​ഡി.​​​എ​​​ ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി​​​യാ​​​യ​​​ ​​​സു​​​രേ​​​ഷ് ​​​ഗോ​​​പി​​​ ​​​തൃ​​​ശൂ​​​രി​​​ലെ​​​ ​​​വി​​​വി​​​ധ​​​ ​​​ബൂ​​​ത്തു​​​ക​​​ൾ​​​ ​​​സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം​​​ ​​​ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ലാ​​​ണ് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത​​​ത്തി​​​യ​​​ത്. ചെ​​​ന്നൈ​​​ ​​​നീ​​​ലാ​​​ങ്ക​​​രി​​​യി​​​ലെ​​​ ​​​വേ​​​ൽ​​​സ് ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ ​​​ബൂ​​​ത്തി​​​ൽ​​​ ​​​ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ​​​ ​​​പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ​​​സൈ​​​ക്കി​​​ളി​​​ൽ​​​ ​​​വോ​​​ട്ട് ​​​ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​ ​​​ത​​​മി​​​ഴ് ​​​സൂ​​​പ്പ​​​ർ​​​ ​​​താ​​​രം​​​ ​​​വി​​​ജ​​​യി​​​ന്റെ​​​ ​​​ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ​​​ ​സ​​​മൂ​​​ഹ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​​ ​​​ത​​​രം​​​ഗ​​​മാ​​​യി.​ ​എ​ന്നാ​ൽ​ ​പോ​ളി​​ം​ഗ് ​ബൂ​ത്ത് ​വീ​ടി​​​ന​ടു​ത്താ​യി​​​രു​ന്ന​തി​​​നാ​ലും​ ​പോ​ളി​​ം​ഗ് ​ബൂ​ത്തി​​​ൽ​ ​പാ​ർ​ക്കി​​ം​ഗ് ​സൗ​ക​ര്യ​മി​​​ല്ലാ​തി​​​രു​ന്ന​തി​​​നാ​ലു​മാ​ണ് ​വി​​​ജ​യ്െെ​സ​ക്കി​​​ളി​​​ൽ​ എത്തി​യതെന്ന് അ​ദ്ദേ​ഹ​ത്തി​ന്റ ​അ​ടു​ ​ത്ത​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​​​യി​​​ച്ചു.
​​ ​​​ ​ത​​​മി​​​ഴ​​​ക​​​ത്തെ​​​ ​​​സൂ​​​പ്പ​​​ർ​​​ ​​​താ​​​ര​​​ങ്ങ​​​ളാ​​​യ​​​ ​​​ര​​​ജ​​​നി​​​കാ​​​ന്തും​​​ ​​​ക​​​മ​​​ൽ​​​ ​​​ഹാ​​​സ​​​നും​​​ ​​​അ​​​ജി​​​ത്തും​​​ ​​​സൂ​​​ര്യ​​​യും​​​ ​​​വി​​​ക്ര​​​മും​​​ ​​​കാ​​​ർ​​​ത്തി​​​യും​​​ശി​​​വ​​​കാ​​​ർ​​​ത്തി​​​കേ​​​യ​​​നു​​​മാെ​​​ക്കെ​​​ ​​​വോ​​​ട്ട് ​​​ചെ​​​യ്യാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.
​​ ദി​​​ലീ​​​പും​​​ ​​​ ​പൃ​​​ഥ്വി​​​രാ​​​ജും​​​ ​​​ടൊ​​​വി​​​നോ​​​ ​​​തോ​​​മ​​​സും ഉ​​​ണ്ണി​​​ ​​​മു​​​കു​​​ന്ദ​​​നും​​​ ​​​ഇ​​​ന്ദ്ര​​​ജി​​​ത്തും​​​ ​​​ഭാ​ര്യ​ ​പൂ​ർ​ണി​​​മ​യും​ ജ​യ​സൂ​ര്യ​യും​ ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​സെ​​​ൻ​​​ട്ര​​​ലി​​​ലെ​​​ ​​​എ​​​ൻ.​​​ഡി.​​​എ​​​ ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റും​​​ ​​​കൊ​​​ല്ല​​​ത്തെ​​​ ​​​ഇ​​​ട​​​ത് ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ ​​​മു​​​കേ​​​ഷു​​ം,​ ​പ​ത്ത​നാ​പു​ര​ത്തെ​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​​​ ​കെ.​ബി​​.​ ​ഗ​ണേ​ഷ് ​കു​മാ​റുംഅ​ഭി​​​നേ​താ​ക്ക​ളാ​യ​ ​കീ​ർ​ത്തി​​​ ​സു​രേ​ഷും​ ​അ​ച്ഛ​ൻ​ ​സു​രേ​ഷും​ ​​​ ​അ​മ്മ​ ​മേ​ന​ക​യും​ ​ന​മി​​​ത​ ​പ്ര​മോ​ദും​ ​പ്രി​​​യ​ങ്ക​ ​നാ​യ​രും​ ​ആ​ഷി​​​ക് ​അ​ബു​വും​ ​റി​​​മ​ ​ക​ല്ലി​​ം​ഗ​ലും​ ​സൗ​ബീ​ൻ​ ​ഷാ​ഹി​​​റു​മൊ​ക്കെ​ ​വോ​​​ട്ട് ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.