'കറുത്ത മഷിപുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴികാട്ടാൻ പോകുന്നത്'; വണ്ണിന്റെ പുതിയ ഷോർട്ട് പങ്കുവച്ച് മമ്മൂട്ടി, ഇത് പിണറായി തന്നെയെന്ന് ആരാധകർ
പ്രേക്ഷകരുടെ മനംകവർന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം വൺ വീണ്ടും ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പ് ദിനത്തിൽ താരം ചിത്രത്തിന്റെ പുതിയ ഷോർട്ട് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചതോടെയാണ് ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനത്തിലാണ് താരം ഈ വീഡിയോ പങ്കുവച്ചതെന്നതാണ് കൗതുകകരം.
'കറുത്ത മഷിപുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴികാട്ടാൻ പോകുന്നത്. ഇനി ഇവിടെയൊരു അധികാരിയുമല്ല നേതാവുമല്ല ഒരു മന്ത്രിയുമല്ല, നിങ്ങളാണ്... നിങ്ങളാണ് നമ്പർ വൺ' എന്ന മാസ് ഡയലോഗോടെ എത്തിയിരിക്കുന്ന ഷോർട്ടിന് വൻ സ്വീകാര്യതായാണ് ലഭിച്ചിരിക്കുന്നത്.
ടീസറിലെ മമ്മൂട്ടിയെ കമന്റ് ബോക്സിൽ പലരും മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഉപമിച്ചിരിക്കുന്നത്. ബോഡി ലാഗ്വേജിലും പിന്നിൽ നിന്നുളള കാഴ്ചയിലും താരം പിണറായി വിജയനെ പോലെ തന്നെയുണ്ടെന്ന് ആരാധകർ പറയുന്നു.