കൊവിഡിൽ മുങ്ങി ബോളിവുഡ് 

Thursday 08 April 2021 12:00 AM IST

ആ​മി​ർ​ ​ഖാ​നും​ ​അ​ക്ഷ​യ്കു​മാ​റി​നും​ ​ര​ൺ​ബീ​ർ​ ​ക​പൂ​റി​നും​ ​ ആ​ലി​യാ​ ​ഭ​ട്ടി​നു​മ​ട​ക്കം​ ​താ​ര​ങ്ങ​ൾ​ക്ക് ​കൊ​വി​ഡ് ​ബാ​ധി​ച്ച​ത് ​ ബോ​ളി​വു​ഡി​ലെ​ ​ച​ല​ച്ചി​ത്ര​ ​വ്യ​വ​സാ​യ​ത്തെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​

കൊ​വി​ഡി​ന്റെ​ ​ര​ണ്ടാം​ഘ​ട്ട​ ​വ​ര​വ്‌​ ​ബോ​ളി​വു​ഡി​നെ​ ​അ​വ​താ​ള​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷം​ ​സി​നി​മാ​മേ​ഖ​ല​യ്ക്ക് ​കൊ​വി​ഡ് ​എ​ന്ന​ ​മ​ഹാ​മാ​രി​കൊ​ണ്ടു​ണ്ടാ​യ​ ​ന​ഷ്ടം​ ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ​ബോ​ളി​വു​ഡി​ലെ​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​ ​അ​ഭി​നേ​താ​ക്ക​ളെ​ ​ഇ​പ്പോ​ൾ​ ​കൊ​വി​ഡ് ​പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.​ ​ലോ​ക്ക് ഡൗൺ​​ ​സ​മ​യം​ ​വീ​ട്ടി​ലി​രു​ന്ന​ ​അ​ഭി​നേ​താ​ക്ക​ൾ​ ​ഇ​പ്പോ​ൾ​ ​സി​നി​മ​ ​തി​ര​ക്കു​ക​ളി​ലേ​ക്ക് ​ക​ട​ന്ന​പ്പോ​ഴാ​ണ് ​കൊ​വി​ഡി​ന്റെ​ ​ര​ണ്ടാം​ ​വ​ര​വി​ൽ​ ​കു​ടു​ങ്ങി​യ​ത്. ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​നു​ക​ളി​ൽ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​കോ​ൾ​ ​അ​നു​സ​രി​ച്ചാ​ണ് ​ചി​ത്രീ​ക​ര​ണ​മെ​ങ്കി​ലും​ ​ഈ​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ൾ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി.​ ​ഷൂ​ട്ടിം​ഗ് ​പു​രോ​ഗ​മി​ക്കു​ന്ന​ ​നി​ര​വ​ധി​ ​സി​നി​മ​ക​ൾ​ ​ഇ​തോ​ടെ​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. രാം​സേ​തു​വി​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​ച്ചാ​ണ് ​അ​ക്ഷ​യ് ​കു​മാ​റി​ന് ​കൊ​വി​ഡ്‌​ ​പോ​സി​റ്റാ​വാ​യ​ത്.​ ​ര​ൺ​ബീ​ർ​ ​ക​പൂ​റി​ന് ​ക​പൂ​റി​ന് ​കൊ​വി​ഡ്‌​ ​പോ​സി​റ്റീ​വാ​യ​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​ ​താ​ര​ത്തി​ന്റെ​ ​കാ​മു​കി​യും​ ​ന​ടി​യു​മാ​യ​ ​ആ​ലി​യ​ ​ഭ​ട്ടി​നും​പോ​സി​റ്റീ​വാ​യി.​ ​ഈ​ ​താ​ര​ങ്ങ​ളെ​ല്ലാം​ ​ഹോം​ ​ക്വ​റ​ന്റൈ​നി​ലാ​ണ് .​ പു​റ​മെ​ ​ആ​മി​ർ​ ​ഖാ​നും​ ​ക​ത്രി​ന​ ​കൈ​ഫി​നും​ ​അ​ർ​ജു​ൻ​ ​ക​പൂ​റി​നും,​ഗോ​വി​ന്ദ​യ്ക്കും,​ ​വി​ക്കി​ ​കൗ​ശ​ലി​നും,​ ​പ​രേ​ഷ് ​റാ​വ​ലി​നും,​ ​ഭൂ​മി​ ​പ​ട്ക​റി​നും​ ,​ ​കാ​ർ​ത്തി​ക് ​ആ​ര്യ​നും,​ ​രോ​ഹി​ത് ​സ​റാ​ഫി​നും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തോ​ടെ​ ​ബോ​ളി​വു​ഡി​ൽ​ ​പ​ല​ ​സി​നി​മ​ക​ളു​ടെ​യും​ ​ചി​ത്രീ​ക​ര​ണം​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. താ​ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​കൊ​വി​ഡ്‌​ ​പോ​സി​റ്റീ​വാ​യ​ ​വി​വ​രം​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ആ​രാ​ധ​ക​രെ​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​ത​ങ്ങ​ളു​മാ​യി​ ​സ​മ്പ​ർ​ക്ക​ത്തി​ൽ​ ​ഉ​ണ്ടാ​യ​വ​രെ​ല്ലാം​ ​സ്വ​ന്ത​മാ​യി​ ​ക്വാ​റ​ന്റൈ​നി​ൽ​പോ​ക​ണ​മെ​ന്ന് ​താ​ര​ങ്ങ​ൾ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​നു​സ​രി​ച്ചാ​ണ് ​മു​ന്നോ​ട്ട്‌​ ​പോ​വു​ന്ന​തെ​ന്ന് ​താ​ര​ങ്ങ​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു. 4400​ ​കോ​ടി​യാ​ണ് 2019​ൽ​ ​ബോ​ളി​വു​ഡ് ​ഹി​ന്ദി​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​നേ​ടി​യ​ത്.​ 2018​ൽ​ ​ഇ​ത് 3600​ ​കോ​ടി​യാ​യി​രു​ന്നു.​ 2020​ ​ൽ​ ​അ​യ്യാ​യി​രം​ ​കോ​ടി​യുടെ നേട്ടത്തി​ൽ ​എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷയും കൊ​വി​ഡ് ​തെ​റ്റി​ച്ചു.​ എ​ന്നാ​ൽ​ 2021​ൽ​ ​പു​തി​യ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​ബോ​ളി​വു​ഡ് ​സ​ജ്ജ​മാ​യ​പ്പോ​ഴേ​ക്കും​ ​ഒ​രു​കൂ​ട്ടം​ ​അ​ഭി​നേ​താ​ക്ക​ൾ​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ ​അ​തോ​ടെ​ ​ഈ​ ​വ​ർ​ഷ​വും​ ​ത​ക​ർ​ച്ച​യി​ലേ​ക്ക്‌​ ​പോ​കു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ്‌​ബോ​ളി​വു​ഡി​ലെ​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ർ.