വാഹന മോഷണ സംഘത്തിലെ പ്രതി പിടിയിൽ
കൊട്ടാരക്കര : കൊട്ടാരക്കര അവണൂരിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ സൂക്ഷിച്ചിരുന്ന 91000/- രൂപ ഡ്രൈവറെ ആക്രമിച്ച് കവർന്നെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ, കല്ലംമ്പലം, കല്ലുംതല, തെക്കേതിൽ, റീബു(31)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക സ്വദേശിയായ രമേശ് എന്ന ഡ്രൈവറെ ആക്രമിച്ചാണ് കവർച്ച നടത്തിയത്. മാർച്ച് 2നാണ് സംഭവം നടന്നത്. ഡ്രൈവറെ ആക്രമിച്ച് പണം കവർന്നതിന് ശേഷം വാഹനം കടത്തുവാൻ ശ്രമിച്ചെങ്കിലും വാഹനം സ്റ്റാർട്ടാവാത്തതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതി സമാനമായ നിരവധി കേസുകളിലെ പ്രതിയാണ്.