ചൊവ്വയിലും മഴവില്ലഴക്
വാഷിംഗ്ടൺ: നാസയുടെ ഏറ്റവും പുതിയ ചൊവ്വ പര്യവേക്ഷണ വാഹനമായ പെർസിവിയറൻസ് പുറത്തുവിട്ട ചിത്രം ഇപ്പോൾ ചർച്ചയാവുകയാണ്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള ചിത്രത്തിലെ മഴവില്ല് നിറമാണ് ചർച്ചാവിഷയം..
ചർച്ച കൊഴുത്തതോടെ പെർസിവിയറൻസ് തന്നെ ഉത്തരവുമായെത്തി. ചൊവ്വയിൽ നിന്ന് കാണുന്ന മഞ്ഞനിറത്തിലുള്ള ആകാശത്തിൽ തെളിഞ്ഞുകാണുന്നത് മഴവില്ല് അല്ലെന്നും അത് ചിത്രം പകർത്തിയ ലെൻസിന്റെ ഗ്ലെയർ ആണെന്നുമാണ് പെർസിവിയറൻസ് നൽകിയ വിശദീകരണം. ചൊവ്വയിൽ നിന്ന് എന്തുകൊണ്ട് മഴവില്ല് കാണാൻ പറ്റില്ല എന്നതിനും പെർസിവിയറൻസ് ഉത്തരം നൽകിയിട്ടുണ്ട്. ചൊവ്വയിൽ ജലത്തുള്ളികളിൽ തട്ടി പ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ല് എന്ന പ്രകാശ പ്രതിഫലനമുണ്ടാകുന്നത്. ചൊവ്വയിൽ ഈ പ്രതിഭാസം സംഭവിക്കാൻ മാത്രം ജലം ഇല്ലെന്നും അതുകൊണ്ട് ചെവ്വയിൽ മഴവില്ല്കാണാൻ കഴിയില്ലെന്നും പെർസിവിയറൻസ് ട്വീറ്ററിലൂടെ അറിയിച്ചു..