ടെക്സാസിൽ വെടിവയ്പ്: ഒരാൾ കൊല്ലപ്പെട്ടു
Saturday 10 April 2021 12:24 AM IST
വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലെ വ്യവസായ മേഖലയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട കുറ്റവാളി പിന്നീട് അറസ്റ്റിലായി.ബ്രയാനിലെ കാബിനറ്റ് നിർമ്മാണ ബിസിനസ് കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് ബ്രയാൻ പൊലീസ് ചീഫ് പറഞ്ഞു. ആക്രമണത്തിൻെറ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വെടിവയ്പ്പിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണ്.