ജലീലിനെ പുറത്താക്കണം: കെ. സുരേന്ദ്രൻ

Saturday 10 April 2021 12:10 AM IST

തിരുവനന്തപുരം: മന്ത്റി കെ.ടി. ജലീൽ ബന്ധുനിയമനത്തിൽ തെ​റ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ജലീലിനെ മന്ത്റിസഭയിൽ നിന്ന് പുറത്താക്കണം. പിണറായി സർക്കാരിലെ മന്ത്റിമാർക്ക് ജയിൽ ഉറപ്പാണ്. ജലീൽ തന്റെ ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്റി ജനങ്ങളോട് മാപ്പ് പറയണം. വരും ദിവസങ്ങളിൽ സർക്കാരിന്റെ കൂടുതൽ അഴിമതികൾ പുറത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.