ഫിലിപ്പ് രാജകുമാരന്റെ നിര്യാണം: പ്രധാനമന്ത്രി അനുശോചിച്ചു

Saturday 10 April 2021 2:52 AM IST

ന്യൂ‌ഡൽഹി: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. എന്റെ മനസ് ബ്രിട്ടീഷ് ജനതയോടും രാജകുടുംബത്തിനുമൊപ്പമാണ്. വിശിഷ്ടമായ സൈനിക സേവനം അനുഷ്ഠിച്ച അദ്ദേഹം നിരവധി സാമൂഹിക സേവന സംരംഭങ്ങളിൽ മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു'.- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.