സ്വപ്നസുന്ദരിയായി കല്യാണി ഒപ്പം പ്രണവും

Sunday 11 April 2021 4:30 AM IST

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ രണ്ടാമത് ഗാനം തരംഗമാകുന്നു. കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലുമാണ് ഗാനരംഗത്ത്. കണ്ണിലെന്റെ എന്നു തുടങ്ങുന്നതാണ് ഗാനം. മലയാളത്തിൽ വിനിത് ശ്രീനിവാസനും മറ്റു ഭാഷകളിൽ കാർത്തിക്കുമാണ് ഗാനം ആലപിച്ചത്. ശ്വേത മോഹനും സിയ ഉൾഹക്കുമാണ് മറ്റു ഗായകർ. നേരത്തേ കെ. എസ് ചിത്രം ആലപിച്ച കുഞ്ഞുകുഞ്ഞാലി എന്ന ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് സംഗീതം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് മരക്കാർ റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യർ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, സുഹാസിനി, കീർത്തി സുരേഷ്, ഫാസിൽ, സിദ്ധിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.