ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി

Sunday 11 April 2021 7:34 AM IST

കരുനാഗപ്പള്ളി: പുതിയകാവിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി. ആദിനാട് തെക്ക് മുറിയിൽ പുതിയകാവ് കാട്ടിൽ കടവ് റോഡിൽ മഠത്തിൽ മുക്കിന് തെക്കുവശം ഉള്ള തട്ടാശ്ശേരിൽ വീട്ടിൽ രാമചന്ദ്രൻ താമസിക്കുന്ന താത്കാലിക ഷെഡിൽ നിന്നാണ് 10 ലിറ്റർ ചാരായവും 120 ലിറ്റർ കോടയും 35 ലിറ്റർ സ്പെൻഡ് വാഷും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ പ്രീവന്റിവ്‌ ഓഫീസർ. പി. എൽ. വിജിലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

രാമചന്ദ്രന്റെ പേരിൽ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. ഇയാളുടെ മകൻ സമാനമായ കേസിൽ ജയിലിലാണ്. സിവിൽ എക്സൈസ് ഓഫീസർമാരായ ബി.സന്തോഷ്, കെ. സുധീർ ബാബു, കിഷോർ എക്സൈസ് ഡ്രൈവർ ജി. ശിവൻകുട്ടി എന്നിവർ റെയ്ഡിൽ പങ്കെടുത്തു