മ്യാൻമർ പ്രക്ഷോഭം: പത്ത് മരണം കൂടി

Tuesday 13 April 2021 12:00 AM IST

യങ്കൂൺ: മ്യാൻമറിൽ സൈന്യത്തിന്റെ വെടിയേറ്റ് 10 പേർ കൊല്ലപ്പെട്ടു. പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​തു​വ​രെ 614 പേ​ർ കൊ​ല്ല​പ്പെ​ട്ടെന്നാണ് വിവരം.സൈനിക അട്ടിമറിയ്ക്കെതിരെ രണ്ട് മാസമായി മ്യാൻമറിൽ ജനകീയ പ്രക്ഷോഭം ശക്തമാണ്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ഴും ആ​യി​ര​ങ്ങ​ൾ പ്ര​ക്ഷോ​ഭ രം​ഗ​ത്താ​ണ്. അ​തേ​സ​മ​യം, ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും പൊ​ലീ​സ് വെ​ടി​വയ്പും തു​ട​രു​മ്പോ​ഴും സ​മ​രം ശ​മി​ക്കു​ക​യാ​ണെ​ന്നും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളിൽ തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​മെ​ന്നു​മു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി പ​ട്ടാ​ള ഭ​ര​ണ​കൂ​ടം രംഗത്തെത്തിയിട്ടുണ്ട്. രാ​ജ്യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണെ​ന്നും ബാ​ങ്കു​ക​ളും സർ​ക്കാർ സ്ഥാ​പ​ന​ങ്ങ​ളും ഉ​ട​ൻ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും പ​ട്ടാ​ള വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സോ ​മി​ൻ ടൂ​ൺ പ​റ​ഞ്ഞു.