സുരഭിയുടെ തകർപ്പൻ മേക്കോവർ 

Monday 12 April 2021 4:44 AM IST

നടി സുരഭി ലക്ഷ്മിയുടെ വർക്കൗട്ട് ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ഇരിക്കുകയാണ് ആരാധകർ . ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നു ഇത് പഴയ സുരഭിയല്ലെന്ന്. സുഹൃത്ത് കൂടിയായ രൂപേഷ് രഘുനാഥ് ആണ് താരത്തിന്റെ ട്രെയിനർ . ദുൽ ഖറിന്റെ പെഴ്‌സണൽ ട്രെയിനർ അരുൺ നൽ കിയ ഉപദേശമാണ് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കണമെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗൺ വന്നതോടെ ജീമും വർക്ക്ഔട്ടുമെല്ലാം മുടങ്ങുകയായിരുന്നെന്നു സുരഭി പറയുന്നു. എന്നാൽ വീട്ടിൽ ട്രെയിനിംഗ് തുടങ്ങി പിന്നീട് കോഴിക്കോടുള്ള ജിമ്മിലേക്ക് മാറുകയായിരുന്നെന്നും താരം പറയുന്നു.

സിനിമയുടെ തിരക്കുകൾ വന്നതോടെ ട്രെയിനിംഗ് കിട്ടുന്ന സമയം പോലെ ചെയ്യുകയായിരുന്നുവെന്ന് സുരഭി പറഞ്ഞു . ഇപ്പോൾ ജീമും വർക്കൗട്ടും ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും ഇഷ്ടഭക്ഷണങ്ങൾ കഴിച്ചുകൊണ്ടുള്ള ഡയറ്റാണ് ഫോള്ളോ ചെയ്യുന്നതെന്ന് സുരഭി പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിൻ, ദിലീഷ് പോത്തൻ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളൻ ഡിസൂസ, ദുൽഖർ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയിൽ , ജ്വാലാമുഖി എന്നീ ചിത്രങ്ങളാണ് സുരഭിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.