'ബീഫല്ലെടാ കഴിച്ചത്... ഉള്ളിയാ... കടക്ക് പുറത്ത്!'; പൊളിറ്റിക്കൽ സറ്റയർ സിനിമ 'ഒരു താത്വിക അവലോകന'ത്തിലെ ഗാനം പുറത്ത്
രാഷ്ട്രീയം വിഷയമാക്കിയ ആക്ഷേപഹാസ്യ സിനിമയായ 'ഒരു താത്വിക അവലോകന'ത്തിലെ ഗാനം പുറത്തിറങ്ങി. 'ആന പോലൊരു' എന്ന് തുടങ്ങുന്ന ഗാനത്തിൽ ചേർത്തിരിക്കുന്ന സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡയലോഗുകൾ കാണുന്നവരിൽ ചിരിയുണർത്തും.
ജയറാം, ശ്രീനിവാസൻ, തിലകൻ തുടങ്ങിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ അന്തിക്കാട് ചിത്രമായ 'സന്ദേശ'ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് സിനിമയുടെ പേര്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശങ്കരാടിയുടെ ഒരു ചിത്രം ഗാന വീഡിയോയിൽ ഒരിടത്ത് കാണാനും സാധിക്കും. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു താത്വിക അവലോകനം'. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിർമിക്കുന്നത്. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.
content highlights: oru thathwika avalokanam song video out