ജാഗ്വാർ എഫ്-പേസ് ബുക്കിംഗ് തുടങ്ങി
Monday 12 April 2021 3:00 AM IST
കൊച്ചി: ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ പരിഷ്‌കരിച്ച എഫ്-പേസ് എസ്.യു.വിയുടെ ബുക്കിംഗ് തുടങ്ങി. ആഡംബരം നിറഞ്ഞ പുതിയ ഇന്റീരിയർ, ആകർഷകമായ പുറംമോടി, പുതുതലമുറ ഇൻഫോടെയ്‌ൻമെന്റ്, ആധുനിക കണക്‌ടിവിറ്റി എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളുണ്ട്. 2.0 ലിറ്റർ, 4-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എൻജിനുകളാണുള്ളത്. പെട്രോൾ, ഡീസൽ എൻജിനോട് കൂടിയ ആർ-ഡൈനാമിക് എസ് പതിപ്പ് ഇന്ത്യയിലാദ്യമായി കമ്പനി അവതരിപ്പിക്കുന്നു. മേയിൽ വാഹനത്തിന്റെ ഡെലിവറി തുടങ്ങും.