അനുമോദിച്ചു
Monday 12 April 2021 1:51 AM IST
കൊടുങ്ങല്ലൂർ: അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് നവീൻ ടി. മണിലാലിനെ അഞ്ചങ്ങാടി എസ്.എൻ.ഡി.പി ശാഖ അനുമോദിച്ചു. അഞ്ചങ്ങാടി ശ്രീനാരായണ പബ്ലിക് വായനശാല ഹാളിൽ നടന്ന യോഗം കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.കെ രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുജിത് അദ്ധ്യക്ഷനായി. കുട്ടൻ, സദാനന്ദൻ ചോമാട്ടിൽ, മിനി പ്രദീപ്, കാർത്തികേയൻ, ഷീജ അജിത് എന്നിവർ സംസാരിച്ചു.