മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം, വൈഗയുടെ മരണത്തിൽ മരുമകളുടെ ബന്ധുക്കൾ പലതും ഒളിച്ചുവയ്ക്കുന്നു; ആരോപണങ്ങളുമായി സനു മോഹന്റെ അമ്മ
കൊച്ചി: പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ ബന്ധുക്കൾ പലതും ഒളിച്ചുവയ്ക്കുന്നതായി പിതാവ് സനുമോഹന്റെ അമ്മ സരള. മരുമകളുടെ ബന്ധുക്കൾ കഴിഞ്ഞ അഞ്ച് വർഷം മകനെ തന്നിൽ നിന്ന് അകറ്റിയെന്നും അവർ കുറ്റപ്പെടുത്തി.
മകനും കുടുംബവും കൊച്ചിയിൽ ഒളിവിൽ കഴിയുന്ന കാര്യം മരുമകളുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നു. അവർ എല്ലാം ഒളിച്ചുവച്ചു.വൈഗയുടെ മരണത്തിൽ ബന്ധുക്കൾ പറയുന്ന കാര്യങ്ങളിൽ അസ്വഭാവികതയുണ്ട്.സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു.
കാക്കനാട് മുട്ടാര്‍ പുഴയിലാണ് വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഒളിവിൽ പോയ സനു മോഹനായുള്ള തിരച്ചിൽ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സനുവിന്‍റെ പേരില്‍ കേരളത്തില്‍ എവിടെയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാന്‍ പൊലീസ് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ സഹായം തേടിയിട്ടുണ്ട്.