അർജുൻ അശോകന്റെ വൂൾഫ് ഒടിടി റിലീസിന്

Tuesday 13 April 2021 6:12 AM IST

അർജുൻ അശോകൻ, സംയുക്ത മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് ഒടിടി റിലീസായി എത്തും. ത്രില്ലർ ഗണത്തിൽപ്പെടുന്ന വൂൾഫിൽ ജാഫർ ഇടുക്കിയും ഷൈൻ ടോം ചാക്കോയുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദറാണ് വൂൾഫ് നിർമിക്കുന്നത്. ജി. ആർ ഇന്ദുഗോപന്റെ ചെന്നായ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഇന്ദുഗോപൻ തന്നെയാണ്. ഫൈസ് സിദ്ധിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള . അതേസമയം സംയുക്ത മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന വി.കെ പ്രകാശ് ചിത്രം എരിഡയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കിഷോർ, നാസർ എന്നിവരാണ് വൈ. വി രാജേഷ് രചന നിർവഹിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ.എരിഡയും ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.