ആതിരപ്പിള്ളിയുടെ  മനോഹാരിതയിൽ അഹാന 

Tuesday 13 April 2021 6:29 AM IST

മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ന​ടി​യാ​ണ് ​അ​ഹാ​ന​ ​കൃ​ഷ്ണ.​ ​സി​നി​മ​യു​ടെ​ ​തി​ര​ക്കു​ക​ളി​ൽ​ ​നി​ന്ന് ​മാ​റി​ ​താ​രം​ ​ഇ​പ്പോ​ൾ​ ​ആ​തി​ര​പ്പി​ള്ളി​യി​ൽ​ ​അ​വ​ധി​യാ​ഘോ​ഷി​ക്കു​ക​യാ​ണ്.​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​സ​ജീ​വ​മാ​യ​ ​താ​രം​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ആ​രാ​ധ​ക​ർ​ക്കാ​യി​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ആ​തി​ര​പ്പി​ള്ളി​യു​ടെ​ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ​കീ​ഴെ​ ​മു​ട്ടു​കു​ത്തി​നി​ന്നു​ ​വെ​ള്ള​ത്തി​ൽ​ ​ക​ളി​ക്കു​ന്ന​ ​മ​നോ​ഹ​ര​മാ​യ​ ​ചി​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​താ​രം​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​നി​മി​ഷ​നേ​രം​ ​കൊ​ണ്ട് ​ചി​ത്രം​ ​ത​രം​ഗ​മാ​യി.​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ ​ന​മു​ക്ക് ​വി​ല​പ്പെ​ട്ട​താ​ണ് ​ഇ​വി​ടു​ത്തെ​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​ആ​തി​ര​പ്പി​ള്ളി​ ​വെ​ള്ള​ച്ചാ​ട്ടം​ ​പോ​ലെ​യെ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​താ​ഴെ​ ​അ​ഹാ​ന​ ​കു​റി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​തി​നു​ ​മു​ൻ​പും​ ​ആ​തി​ര​പ്പി​ള്ളി​യി​ലെ​ ​ചി​ത്ര​ങ്ങ​ൾ​ ​താരം പ​ങ്കു​വ​ച്ച​തി​ന് ​നി​റ​ഞ്ഞ​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ചി​രു​ന്നു. അ​ഹാ​ന​ ​ടൈ​റ്റി​ൽ​ ​റോ​ളി​ൽ​ ​എ​ത്തു​ന്ന​ ​നാ​ൻ​സി​ ​റാ​ണി​യാ​ണ് ​ഇ​നി​താരത്തി​ന്റേതായി​ ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​പ്ര​ശോ​ഭ് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​ചി​ത്രം​ ​അ​ടി​യി​ലും​ ​അ​ഹാ​ന​യാ​ണ് ​നാ​യി​ക​.​ ​