കെ എം ഷാജിക്കെതിരായ കേസ്; വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കെ എം ഷാജി എം എൽ എയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് കോഴിക്കോട് വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും.
വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്.മുഖ്യമന്ത്രി പകപോക്കുകയാണെന്നായിരുന്നു എം എൽ എയുടെ പ്രതികരണം.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഷാജിക്കെതിരെ നവംബറിൽ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എൽ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു