യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍
Wednesday 14 April 2021 2:31 PM IST
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കൊവിഡ് ബാധിതനായ വിവരം അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ താന്‍ പരിശോധനയ്ക്ക് വിധേയനായി. പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തില്‍ നിരീക്ഷണത്തിലേക്ക് മാറി. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും യോഗി ട്വീറ്റ് ചെയ്തു.
ഭരണച്ചുമതലകള്‍ സാധാരണപോലെ നടക്കുമെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.