സഹോദരിമാർ തമ്മിലുള്ള തർക്കത്തിനൊടുവിൽ പുറത്തുവന്നത് ലൈംഗികപീഡനത്തിന്റെ വിവരം,​ 14കാരിയെ പീഡിപ്പിച്ചത് 12 പേർ

Wednesday 14 April 2021 7:24 PM IST

ചെന്നൈ: സഹോദരിമാർ തമ്മിലുള്ള തർക്കത്തിനൊടുവിൽ പുറത്തുവന്നത് ക്രൂരപീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ. 14കാരിയെയാണ് സഹോദരീഭർത്താവും സുഹൃത്തുക്കളും രണ്ട് വർഷമായി പീഡിപ്പിച്ചത്. സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റുചെയ്തു.

ആറാം ക്ലാസിൽ പഠനം നിർത്തിയ അച്ഛനും അമ്മയും ഇല്ലാത്ത പെൺകുട്ടി സഹോദരിക്കൊപ്പമായിരുന്നു താമസം. സഹോദരി ഭർത്താവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ നാല് കൂട്ടുകാർ തുടർച്ചയായി പീഡിപ്പിച്ചു.

മാസങ്ങളായി പെൺകുട്ടി സമീപത്തെ വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്. അവിടെവച്ച് വീട്ടുടമസ്ഥനും സുഹൃത്തുക്കളും പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സഹോദരിമാർ തമ്മിലുള്ള തർക്കത്തെതുടർന്നാണ് ഭർത്താവ് പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.. കേസിൽ 11 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.