ഉണ്ണി മുകുന്ദന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ
മലയാള സിനിമയിലെ മസിൽമാന്മാരായ നടന്മാരിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. തന്റെ ഫിറ്റ്നസ് രഹസ്യം ഉണ്ണി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കുടവയറും തടിച്ച ശരീരവുമുള്ള ഉണ്ണിയെ ആരാധകർ അമ്പരപ്പോടെയാണ് കണ്ടത്.
ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഉണ്ണി, വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി 93 കിലോ ശരീരഭാരം വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ 2000 മുതലുള്ള തന്റെ ട്രാൻസ്‌ഫോർമേഷൻ വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി.
ഒരു നടനാകാൻ വേണ്ടി ഒരിക്കലും ഭാരോദ്വഹനം ആരംഭിച്ചില്ല. ഒരു നടനാകാൻ ആർക്കും പേശികൾ ആവശ്യമില്ല. ശരീരം ഫിറ്റ് ആയിരിക്കാനാണ് ആഗ്രഹിച്ചത്. അത് അത്ര എളുപ്പമല്ല.
ഇത് ഒരു വ്യക്തിഗത ചോയ്സാണ്. തന്റെ ചോയിസിൽ അഭിമാനംകൊള്ളുന്നുവെന്നും അറിയിച്ചുകൊണ്ടാണ് ഉണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉടൻ തന്നെ താൻ 93 കിലോയിൽ നിന്നും 77 കിലോ ആയതിന്റെ വീഡിയോയും ഫോട്ടോകളും പങ്കുവയ്ക്കുമെന്നും ഉണ്ണി അറിയിച്ചു.