ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല, സിനിമയിലേക്ക് തിരികെ വരാൻ കുറച്ച് സമയമെടുക്കുമെന്ന് ടൊവിനോ
Thursday 15 April 2021 12:34 PM IST
നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയ വിവരം ഫേസ്ബുക്കിലൂടെ ടൊവിനോ തന്നെയാണ് അറിയിച്ചത്. രോഗ ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, ക്വാറന്റൈനിൽ പ്രവേശിക്കുകയാണെന്നും ടൊവിനോ അറിയിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശനങ്ങളില്ലെങ്കിലും സിനിമയിലേക്ക് തിരിച്ചുവരാൻ അൽപം കാത്തിരിക്കേണ്ടി വരുമെന്നും താരം വ്യക്തമാക്കി.
Hello. As it turns out, I've been tested positive for Covid and is currently in isolation. It was an asymptomatic case,...
Posted by Tovino Thomas on Wednesday, 14 April 2021
രോഹിത്ത് വിഎസ് സംവിധാനം ചെയ‌്ത 'കള'യാണ് ടൊവിനോ തോമസ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. തിയേറ്റർ റിലീസായി എത്തിയ കള സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.