കാളിദാസ് ജയറാം , നമിത പ്രമോദ് ചിത്രംരജനി
Friday 16 April 2021 4:10 AM IST
കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ് , റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രജനി എന്നു പേരിട്ടു. കാളിദാസും നമിതയും ഒന്നിച്ചഭിനയിക്കുന്നത് ആദ്യമാണ്. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ചിത്രം ഇന്നലെ പൊള്ളാച്ചിയിലേക്ക് ഷിഫ്ട് ചെയ്തു. റിങ്കി ബിസി, ഷോൺ റോമി, ലക്ഷമി ഗോപാലസ്വാമി എന്നിവരാണ് മറ്റു താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത് കെ, എസ്, ബ്ളസി ശ്രീജിത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ജെബിൻ ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഭാഷണം വിൻസെന്റ് വടക്കൻ.എഡിറ്റർ ദീപു ജോസഫ്.അതേസമയം ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സാണ് കാളിദാസ് ജയറാമിന്റെ പുതിയ റിലീസ്. കാർത്തിക നായരാണ് ചിത്രത്തിൽ നായിക.