ആഗ്ര ജമാ മസ്ജിദിനടിയിൽ കൃഷണവിഗ്രഹമുണ്ടെന്ന് അവകാശവാദം, കണ്ടെത്താൻ സഹായം വേണമെന്ന് ഹർജി

Saturday 17 April 2021 1:18 AM IST

ന്യൂഡൽഹി: ആഗ്രയിലെ ജഹനാര മസ്ജിദിനെതിരെ (ആഗ്ര ജമാ മസ്ജിദ്) ഹർജി. ആഗ്ര ജമാ മസ്ജിദിനടിയിൽ കൃഷ്ണ വിഗ്രഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്നും അത് കണ്ടെത്താൻ ആർക്കിയോളിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി പരിശോധന വേണമെന്നുമാവശ്യപ്പെട്ടാണ് മഥുര സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഭഗവാൻ ശ്രീകൃഷ്ണ വിരജ്മാന് വേണ്ടി അഭിഭാഷകനായ ശൈലേന്ദർ സിംഗാണ് ഹർജി ഫയൽ ചെയ്തത്.

മുഗൾ ചക്രവർത്തി ഔറംഗസീബ് മഥുരയിലെ ശ്രീകൃഷ്ണ ജൻമസ്ഥാൻ ക്ഷേത്രം തകർത്ത ശേഷം വിഗ്രഹങ്ങൾ ആഗ്രയിലെ ജമാ മസ്ജിദിനടിയിൽ കുഴിച്ചുമൂടിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് സ്ഥിതിചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണ ജൻമഭൂമി ട്രസ്റ്റിന് കൈമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഔറംഗസീബ് മഥുരയിയലെ ശ്രീകൃഷ്ണ ജൻമഭൂമിയിൽ കൈയേറ്റം നടത്തിയെന്ന പ്രശ്‌നം നിലനിൽക്കുന്നതിനാൽ വിഗ്രഹങ്ങൾ ജമാ മസ്ജിദിലുണ്ടോയെന്ന് കണ്ടെത്തുന്നതിന് പരിശോധന ആവശ്യമാണെന്ന് ഹർജിയിൽ പറയുന്നു.